കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം

ഇടുക്കി- നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു എട്ടു വയസ്സുകാരന് ദാരുണ അന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചുമല പുതുക്കാട് ലയന്‍സില്‍ പാല്‍രാജ്-മുത്തുമാരി ദമ്പതികളുടെ മകന്‍ ലോഗേഷാണ് (8) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു കൃഷ്ണ (23)നെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ  വൈകിട്ട് 3.30 ഓടെയാണ് അപകടം ഉണ്ടായത്. പാട്ട് കേള്‍ക്കുന്നതിനായാണ് കൃഷ്ണനോടൊപ്പം ലോഗേഷ് കാറില്‍ കയറിയത്. ടേപ്പ് റിക്കോര്‍ഡര്‍ ഓണാക്കുന്നതിനായി താക്കോല്‍ തിരിക്കുന്നതിനിടയിലാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തേയിലക്കാട്ടിലേക്ക് മറിഞ്ഞത്. സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലോഗേഷ് മരിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

 

 

 

Latest News