Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

17 കാരിയുമായി മുങ്ങിയ യുവാവിനെ വനത്തില്‍ നിന്ന് പിടികൂടി

ഇടുക്കി- പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയ യുവാവിനെ പോലീസ് വനത്തിനുള്ളില്‍ നിന്നു പിടികൂടി. മറയൂര്‍ ഇന്ദിരാനഗര്‍ പുനരധിവാസ കോളനി സ്വദേശി മനോജ് (23) ആണ് പിടിയിലായത്. മാര്‍ച്ച് 31 നാണ് സമീപമുള്ള പെണ്‍കുട്ടിയുമായി മനോജ് കടന്നത്. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട രണ്ടു പേരും പ്രണയത്തിലായിരുന്നു. മറയൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.
ഇന്ദിര നഗറിന് സമീപമുള്ള വനമേഖലയില്‍ മനോജ് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെയും കണ്ടെത്തിയത്. ഇടുക്കി വനിതാ സെല്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.  മറയൂര്‍ ഐ.പി വി.ആര്‍ ജഗദീഷ്, എസ്.ഐ ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മനോജിനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. മനോജിനെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

 

Latest News