മറിഞ്ഞ ഷെവലിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു

മക്ക പ്രവിശ്യയിൽ പെട്ട അദമിലെ അൽഫഹു ഗ്രാമത്തിൽ ജോലിക്കിടെ മറിഞ്ഞ ഷെവൽ. 

മക്ക - അദമിലെ അൽഫഹു ഗ്രാമത്തിൽ ജോലിക്കിടെ മറിഞ്ഞ ഷെവലിനടിയിൽ പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. 
യെമനികളാണ് അപകടത്തിൽ പെട്ടത്. ഉയർന്ന സ്ഥലത്ത് ജോലിക്കിടെ നിയന്ത്രണം വിട്ട് ഷെവൽ മറിയുകയായിരുന്നു. ഇതിനിടെ ഓടിരക്ഷപ്പെടുന്നതിന് ശ്രമിച്ച തൊഴിലാളിക്കു മേലാണ് ഷെവൽ പതിച്ചത്. ഷെവൽ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിലേക്ക് നീക്കി. സുരക്ഷാ വകുപ്പുകൾ സ്ഥലത്തെത്തി ഷെവൽ ഉയർത്തി മൃതദേഹം പുറത്തെടുത്തു. 

Latest News