Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനധികൃത ഖനനം: വിദേശികൾ അറസ്റ്റിൽ

റിയാദ് - അഫീഫിന് പടിഞ്ഞാറ് സജാ, ഉമ്മുറമസ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ അമൂല്യ ലോഹങ്ങൾക്കു വേണ്ടി ഖനനം നടത്തിയ രണ്ടു വിദേശികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ ഇഖാമയില്ലാത്തയാളാണ്. ലോഹങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപകരണവും രാസപദാർഥങ്ങളും പണവും മൊബൈൽ ഫോണുകളും പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന സൗദി പൗരനും കൂട്ടാളികളും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തുടർ നടപടികൾക്കായി നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അഫീഫിന് പടിഞ്ഞാറ് സജാ, ഉമ്മുറമസ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ അമൂല്യ ലോഹങ്ങൾക്കു വേണ്ടി ഖനനം നടത്തി അറസ്റ്റിലായ വിദേശികളുടെ പക്കൽ കണ്ടെത്തിയ ഉപകരണവും മറ്റും. 

 

Latest News