ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി 

ചെന്നൈ: കൈവശമുള്ള തുക 1.76 ലക്ഷം കോടി, കടബാധ്യത 4 ലക്ഷം കോടി രൂപ. തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പെരമ്പൂര്‍ നിയമസഭാ മണ്ഡലലത്തിലെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന സ്വത്ത് വിവര കണക്ക്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ജെ മോഹന്‍ രാജാണ് ഞെട്ടിപ്പിക്കുന്ന ആസ്തി വിവരം നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചത്. 2ജി സ്‌പെക്ട്രം അഴിമതിയുമായി ഉയര്‍ന്നു കേട്ട 1.76 ലക്ഷം കോടിയെന്ന കണക്കാണ് മോഹന്‍ രാജ് പരിഹാസ രൂപേണ സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. 2 ജി സ്‌പെട്രം അഴിമതി വീണ്ടും ചര്‍ച്ചയാക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പറയുന്നു. 
പച്ച മുളക് ചിഹ്നത്തില്‍ സ്വതന്ത്ര്യ സ്ഥാനാത്ഥിയായണ് മത്സരം.  അതേ സമയം സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിനാല്‍ മോഹന്‍ രാജിന്റെ നാമ നിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യതയുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വരെ സത്യവാങ്മൂലത്തില്‍ ആസ്തി കുറച്ച് കാണിച്ച് ജനങ്ങളെ വഞ്ചിക്കുമ്പോള്‍ താന്‍ കൈവശം കൂടുതല്‍ സ്വത്തുണ്ടെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നാണ് മോഹന്‍ രാജ് ചോദിക്കുന്നത്. ലോക ബാങ്കില്‍ നിന്നും 4 ലക്ഷം കോടി രൂപ കടം എടുത്തിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ ഇദ്ദേഹം പറയുന്നത്. തന്റെ പണം സ്വിസ് ബാങ്കിലാണെന്നും നിങ്ങള്‍ കള്ളപ്പണം തിരികെ കൊണ്ടുവരുന്നുണ്ടെങ്കില്‍ എന്റെ പേരും ആ ലിസ്റ്റില്‍ ഉണ്ടാകുമെന്നാണ് മോഹന്‍ രാജ് പറയുന്നു. ഉന്നത നേതാക്കളുടെ സ്വത്ത് വിവര കണക്കുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ തന്റെ കോടികളുടെ ആസ്തിയേക്കുറിച്ചും വിശ്വസിക്കാമെന്നാണ് മോഹന്‍ രാജിന്റെ പക്ഷം. 67കാരനായ മോഹന്‍ രാജ് റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്‌പെക്ടറാണ്.


 

Latest News