ബെന്നി ബെഹ്‌നാന് ഹൃദയാഘാതം; ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി

കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ബെന്നി ബഹന്നാനെ നെഞ്ചുവേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി. പത്ത് ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. 

Latest News