വയനാടേ..എന്റെ ഏട്ടനെ കാക്കണേ

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വരവില്‍ ഇളകി മറിയുകയാണ് വയനാട്. ആര്‍പ്പും ആരവവുമായി സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് രാഹുല്‍ ഗാന്ധി കലക്ട്രേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ പത്രിക സമര്‍പ്പിച്ച പിന്നാലെ ട്വിറ്ററില്‍ പ്രിയങ്ക ഗാന്ധി ഇങ്ങനെ കുറിച്ചു എന്റെ  സഹോദരന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ  അറിവില്‍ ഏറ്റവും ധൈര്യമുള്ള ആള്‍, വയനാടേ നന്നായി നോക്കേണ, അദ്ദേഹം നിങ്ങളെ കൈവിടില്ല'. കലക്ടട്രേറ്റില്‍ എത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുന്ന ചിത്രവും പ്രിയങ്ക ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചു.

Latest News