Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് മുഖ്യകാരണം ഉപയോക്താക്കളുടെ ജാഗ്രതയില്ലായ്മ

റിയാദ് - അക്കൗണ്ട് ഉടമകളുടെ ജാഗ്രതക്കുറവാണ് ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് സഹായകമായി മാറുന്നതെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മയുടെ വക്താവ് ത്വല്‍അത് ഹാഫിസ് പറഞ്ഞു.

ബാങ്കിംഗ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ബഹുഭൂരിഭാഗത്തിനും കാരണം ഉപയോക്താക്കളുടെ ജാഗ്രതക്കുറവാണ്. മറ്റുള്ളവര്‍ക്കു മുന്നില്‍ പിന്‍നമ്പര്‍ വെളിപ്പെടുത്തല്‍, എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കുന്നതിന് മറ്റുള്ളവര്‍ക്ക് സഹായകമായി മാറുന്ന നിലക്കുള്ള പിന്‍നമ്പറുകള്‍ തെരഞ്ഞെടുക്കല്‍ എന്നിവയെല്ലാമാണ് ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇടയാക്കുന്നത്.

ബാങ്കിംഗ് തട്ടിപ്പുകളില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ബാങ്കുകള്‍ ഒളിച്ചോടുന്നില്ല. ബാങ്കുകളുടെ ഭാഗത്തുള്ള വീഴ്ചകളാണ് ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇടയാക്കിയത് എങ്കില്‍ അത്തരം കേസുകളില്‍ ബാങ്കുകള്‍ ഉത്തരവാദിത്തം വഹിക്കും. ബാങ്കിംഗ് തട്ടിപ്പുകളെ കുറിച്ച് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതില്‍ ബാങ്കുകള്‍ വലിയ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന കാര്യം അംഗീകരിക്കുന്നു. പലവിധ കാരണങ്ങളാല്‍ ചില സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ബാങ്കുകള്‍ക്ക് മാത്രമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കില്ലെന്നും ത്വല്‍അത് ഹാഫിസ് പറഞ്ഞു.

 

Latest News