2000 നോട്ടുകള്‍ അപ്രത്യക്ഷമാവുന്നു

ന്യൂദല്‍ഹി: 2000 നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. തിരഞ്ഞെടുപ്പിനായുള്ള പൂഴ്ത്തിവയ്പ്പാണെന്ന് സംശയിച്ച് ബാങ്കുകള്‍. നോട്ട് നിരോധനം നടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടായ 2000 രൂപ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇത്തരത്തില്‍ നോട്ട് സാമ്പത്തിക ക്രയ വിക്രയങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചിരുന്നു. നിലവിലുള്ള നോട്ട് അഭാവം ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണെന്ന് പറയുന്നു. ക്രയവിക്രയങ്ങള്‍ നിലച്ചെങ്കിലും 2000 നോട്ട് വിപണിയില്‍ ഉണ്ടെന്നും ഒരുതരത്തിലുള്ള പൂഴ്ത്തി വയ്പ് നേരിടുകയാണെന്നും ഇത് വിനിമയം ചെയ്യപ്പെടുന്നില്ലെന്നും മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. 

Latest News