ജിദ്ദ - ശുഅയ്ബ, മക്ക റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിക്കുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്തംഗ കുടുംബം സഞ്ചരിച്ച കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സ് അധികൃതരും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കി. പരിക്കേറ്റവരില്‍ ഏഴു പേരെ മക്ക അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും രണ്ടു പേരെ മക്ക അല്‍സാഹിര്‍ ആശുപത്രിയിലും ഒരാളെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.






