വേനലില്‍ കുളിരായി തൃശൂരില്‍ മഴ 

തൃശൂര്‍: വേനല്‍ ചൂടില്‍ കുളിരായി സംസ്ഥാനത്ത് പല ഭാഗത്തും വേനല്‍ മഴ പെയ്തു. തൃശൂരില്‍ പൊതുവേ എല്ലായിടത്തും നല്ല മഴ ലഭിച്ചു. ഉച്ചയ്ക്കുശേഷം പെയ്ത മഴ ജില്ലയിലെ പലയിടത്തും നേരിയ നാശം വിതച്ചിട്ടുമുണ്ട്. വാടാനപ്പള്ളി മേഖലയിലാണ് മരങ്ങള്‍ വീണ് നാശമുണ്ടായത്. തീരദേശത്ത് റോഡില്‍ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു.
പെരുമഴയ്‌ക്കൊപ്പം ഇടിവെട്ടും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതില്‍ രണ്ടാമത് തൃശൂരായിരുന്നു. 36 ഡിഗ്രിയില്‍ അനുഭവപ്പെട്ടിരുന്ന ചൂടില്‍ വലയുന്നതിനിടെയാണ് തൃശൂരിന് മഴ അനുഗ്രഹമായത്. പ്രളയത്തിന് ശേഷമെത്തിയ വേനലില്‍ മുമ്പില്ലാത്ത വിധമുള്ള ചൂടാണ് അനുഭവിച്ചത്. വരള്‍ച്ചയും അനുഭവിച്ചു തുടങ്ങിയിരുന്നു.

Latest News