Sorry, you need to enable JavaScript to visit this website.

സിപിഎമ്മിന്റെ ആക്രമണം മനസ്സിലാകും, അവര്‍ക്കെതിരെ ഒരക്ഷരം പോലും പറയില്ല- രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ- വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതിനെ ചൊല്ലി ഇടതു പക്ഷ മുന്നണി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ മറുപടി. 'സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്‍മാര്‍ എനിക്കെതിരെ സംസാരിക്കുന്നതും ആക്രമണം നടത്തുന്നതും എനിക്ക് മനസ്സിലാകും. എന്നാല്‍ എന്റെ തെരഞ്ഞെടുപ്പു പ്രാചരണത്തിലുടനീളം ഒരിക്കലും സിപിഎമ്മിനെതിരെ ഒരു അക്ഷരം പോലും ഞാന്‍ പറയാന്‍ പോകുന്നില്ല,' രാഹുല്‍ പറഞ്ഞു. ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണ് ഞാന്‍ കേരളത്തില്‍ വന്നിരിക്കുന്നത്. വടക്കായായും തെക്കായാലും കിഴക്കായാലും പടിഞ്ഞാറ് ആയാലും രാജ്യം ഒന്നാണ്. കേന്ദ്ര സര്‍ക്കാരും മോഡിജിയും ആര്‍എസ്എസും ദക്ഷിണേന്ത്യയിലെ സംസ്‌ക്കാരത്തിനും ഭാഷകള്‍ക്കുമെതിരെ കടന്നാക്രമണം നടത്തുന്നുവെന്ന ഒരു വികാരം ദക്ഷിണേന്ത്യയിലുണ്ട്. ഇതിനു മറുപടിയായി രാജ്യം ഒന്നാണെന്ന സന്ദേശം നല്‍കുകയാണ് എന്റെ ലക്ഷ്യം- രാഹുല്‍ പറഞ്ഞു.

Latest News