രാഹുല്‍ പത്രിക സമര്‍പ്പിച്ചു; ആവേശമായി റോഡ് ഷോ

കല്‍പ്പറ്റ- നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കിയ വയനാട് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ കല്‍പ്പറ്റ നഗരത്തെ ആവേശത്തില്‍ മുക്കി. വയനാട് കലക്ട്രേറ്റില്‍ നിന്ന് സഹോദരിയ പ്രിയങ്ക ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തിലാണ് രാഹുല്‍ പുറത്തേക്കു വന്നത്. ഇരുവര്‍ക്കും പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും തുറന്ന വാഹനത്തില്‍ കൂടെയുണ്ട്. നഗരവീഥിയിലുടനീളം തടിച്ചു കൂടി പതിനായിരക്കണക്കിന് അണികളെ അഭിവാദ്യം ചെയ്താണ് രാഹുല്‍ തുറന്ന വാഹനത്തില്‍ കടന്നു പോകുന്നത്. അതീവ സുരക്ഷാ കവചമൊരുക്കിയാണ് റോഡ് ഷോ. എസ്.പി.ജി സേനാംഗങ്ങളും പോലീസും കവചമൊരുക്കി കൂടെയുണ്ട്. കല്‍പ്പന നഗരം എസ്.പി.ജിയുടെ നിയന്ത്രണത്തിലാണ്. സമീപ ജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 

Latest News