ആശ്വാസമായി രണ്ടാഴ്ചക്കുള്ളില്‍ വേനല്‍ മഴ എത്തും

തിരുവനന്തപുരം- കൊടും ചൂടില്‍ ആശ്വാസമായി രണ്ടാഴ്ചയ്ക്കുള്ളില്‍ വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രില്‍ 15-നു ശേഷം വേനല്‍ മഴ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു. പതിവു പോലെ തെക്കന്‍ ജില്ലകളില്‍ നല്ല മഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളില്‍ താരതമ്യേന കുറവായിരിക്കും. മാര്‍ച്ചില്‍ വേനല്‍ മഴയുടെ 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
 

Latest News