കോഴിക്കോട്- തനിക്കെതിരായ വാർത്ത കെട്ടിച്ചമച്ചതും കൂട്ടിച്ചേർത്തതാണെന്ന് കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ. ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം ഒഴിയാൻ തയ്യാറാണെന്നും രാഘവൻ വ്യക്തമാക്കി. കൃത്രിമത്വം നിറഞ്ഞതാണ് മുഴുവൻ. എന്റെ വീട്ടിൽ വന്നവർ കേരളത്തിലെ തെരഞ്ഞെടുപ്പ് കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണ് എന്നാണറിയിച്ചത്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സെക്രട്ടറിയോട് പറയൂ എന്ന് പറഞ്ഞ് പുറത്തിറങ്ങിയതാണ്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് മേധാവിക്കും കത്തുനൽകിയിട്ടുണ്ട്.






