നെയ്യാറ്റിന്‍കരയില്‍ കൊടും ചൂടില്‍  ഫ്രിഡ്ജ് പൊട്ടത്തെറിച്ചു, വീട് കത്തി 

നെയ്യാറ്റിന്‍കര: കേരളത്തിലെ അതികഠിനമായ ചൂടില്‍ നെയ്യാറ്റികരയില്‍ വീടിനകത്തായിരുന്ന ഫ്രിഡജ് പൊട്ടിത്തെറിച്ചു. നെയ്യാറ്റിന്‍കര അതിയന്നുര്‍ പഞ്ചായത്തിലെ രാമപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തി നശിക്കുകയായിരുന്നു. വലയവിളാകത്ത് മേലേ പുത്തന്‍ വീട്ടില്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് അമ്പരപ്പിക്കുന്ന സംഭവം. തകര മേല്‍ക്കൂരയില്‍ നിന്നു വമിച്ച കടുത്ത ചൂടാകാം അപകടത്തിനു കാരണമാമെന്നാണ് അഗ്‌നിശമന വിഭാഗത്തിന്റെ നിഗമനം.
ബാലകൃഷ്ണനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല മക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഉഗ്രശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. വീടിന്റെ അടുക്കളയും ഹാളും പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. തീ പടര്‍ന്ന് തുണികളും ഫര്‍ണിച്ചറും കത്തി നശിച്ചിട്ടുണ്ട്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത്. നെയ്യാറ്റിന്‍കര ഫയര്‍ അഗ്‌നിശമനാ വിഭാഗം എത്തിയാണ് തീ കെടുത്തിയത്.

Latest News