മോഡി തീവ്രവാദി, മുസ്‌ലിംകളെ ഉപദ്രവിക്കും-നായിഡു

ഹൈദരാബാദ്: നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു. 
നരേന്ദ്രമോഡി ഏറ്റവും വലിയ തീവ്രവാദിയാണെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം. അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ല. പ്രിയപ്പെട്ട ന്യൂനപക്ഷ സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ, മോഡിക്ക് വോട്ട് നല്‍കുകയാണെങ്കില്‍ പിന്നാലെ പല പ്രശ്‌നങ്ങളും നിങ്ങളെ തേടി വരും- അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ പാസ്സാക്കിയത് മോഡിയാണ്. നിങ്ങളെ ജയിലിലടക്കാവുന്ന നിയമമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 2002 ലെ ഗുജറാത്ത് കലാപ സമയത്ത് മോഡിയുടെ രാജി ആവശ്യപ്പെട്ട ആദ്യവ്യക്തി താനാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങള്‍ മോഡിക്ക് സന്ദര്‍ശാനാനുമതി നിഷേധിച്ചിരുന്നു. ഒരു തവണ കൂടി മോഡി ഭരണത്തിലേറിയാല്‍ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്ദാനങ്ങള്‍ പാലിക്കാതെയുമിരിക്കുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലയാണെന്നായിരുന്നു മോഡിയുടെ പരിഹാസം.

Latest News