വയനാടും അമുലിന്റെ പരസ്യത്തില്‍  

ന്യൂദല്‍ഹി: അമൂല്‍ ബേബി എന്ന വിശേഷണം പേരിനൊപ്പം ചാര്‍ത്തിക്കിട്ടിയ നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ നിലുപാടുകളെ അടിച്ചിരുത്താന്‍ പലപ്പോഴും എതിര്‍ പാര്‍ട്ടികള്‍ അമൂല്‍ ബേബി എന്ന വിശേഷണം ഉപയോഗിക്കാറുണ്ട്.
ഇപ്പോള്‍ ഇതാ രാഹുല്‍ ഗാന്ധിയെ ട്രോളി സാക്ഷാല്‍ അമൂല്‍ കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അമുലിന്റെ പുതിയ പരസ്യത്തിലൂടെയാണ് രാഹുലിനെ ട്രോളിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന അടിക്കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറും 'വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍'(ഇത് വെണ്ണ ചേര്‍ത്ത് കഴിക്കാമോ)എന്നെഴുതിയ ചിത്രവുമാണ് അമുലിന്റെ പരസ്യത്തെ രസകരമാക്കുന്നത്. 'അമുല്‍ അമേത്തി കാ പറാത്ത' (അമേത്തിയുടെ പറാത്ത) എന്നും ചിത്രത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.അമുലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന് പുറമേ ട്വിറ്റര്‍ ഹാന്റിലിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.പങ്കുവച്ച് മണിക്കൂറുള്‍ക്കകം ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തുവന്നിട്ടുണ്ട്.

Latest News