രാഹുലിനും യെച്ചൂരിക്കുമെതിരെ സമന്‍സ് 

മുംബൈ: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ താനെ സെഷന്‍സ് കോടതി സമന്‍സ് പുറപ്പെടുവിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വിവേക് ചമ്പനേക്കര്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതി സമന്‍സ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 30ന് മുമ്പ് ഇരുവരും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയും യെച്ചൂരിയും നടത്തിയ ചില പ്രസ്താവനകള്‍ ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് വിവേക് ചമ്പനേക്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരം സംഭവങ്ങളില്‍ ആര്‍.എസ്.എസിന് ബന്ധമുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയും യെച്ചൂരിയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് ഇയാളുടെ ആരോപണം.

Latest News