Sorry, you need to enable JavaScript to visit this website.

ദീദി സ്പീഡ് ബ്രേക്കറെന്ന് മോഡി; എക്‌സ്‌പെയറി ബാബുവെന്ന് ദീദിയുടെ തിരിച്ചടി

കൊല്‍ക്കത്ത- ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയു തമ്മിലുള്ള വാക്‌പോര് മൂര്‍ച്ഛിക്കുന്നു.  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്ന മോഡിയുടെ വിമര്‍ശനത്തിനു മമതാ ബാനര്‍ജി അതേ നാണയത്തില്‍ മറുപടി നല്‍കി. മോഡിയെ എക്‌സ്‌പെയറി ബാബു എന്ന് വിശേഷിപ്പിച്ച മമത അമേരിക്കന്‍ മാതൃകയില്‍ പരസ്യ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തു.
സിലിഗുരിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോഡി മമതയെ നിശിതമായി വിമര്‍ശിച്ചത്. പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കറുണ്ട്. 'ദീദി'യെന്നാണു വിളിക്കാറ്. ഈ 'ദീദി' നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്നായിരുന്നു പരാമര്‍ശം. സംസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കാന്‍ മമത തയ്യാറാവണമെന്നു പറഞ്ഞ മോഡിക്ക് ഉടന്‍ മറുപടി തരാമെന്നു പറഞ്ഞ ശേഷമാണ് മമത വെല്ലുവിളിയുമായി രംഗത്തെത്തിയത്. നിങ്ങള്‍ ദല്‍ഹിയെ കുറിച്ച് ആശങ്കപ്പെടൂ. അതിനു ശേഷം ബംഗാളിലേക്ക് നോക്കൂ. ഞാന്‍ മോഡിയല്ല, അതിനാല്‍ തന്നെ കളവ് പറയാറില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിനു കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണെന്നും മമത പറഞ്ഞു.

 

Latest News