'നിറയെ നുണകളും കാപട്യവും';  കോണ്‍ഗ്രസ് പ്രകടന പത്രികയ്‌ക്കെതിരെ ആഞ്ഞടിച്ച് മോഡി

പസിഗട്ട് (അരുണാചല്‍ പ്രദേശ്)- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന്റെ നേതൃത്വത്തെ പോലെ തന്നെ ഈ പ്രകടന പത്രിക മുഴുവന്‍ നുണകളാണെന്ന് മോഡി ആരോപിച്ചു. ഇത് പ്രകടന പത്രികയല്ല, കാപട്യ പത്രികയാണെന്നും ബിജെപി പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ അരുണാചലിലെ പസിഗട്ടിലെത്തിയ മോഡി ആഞ്ഞടിച്ചു. ഗാന്ധി കുടംബത്തെ പേരെടുത്തു പറയാതെ ഇവര്‍ക്കിതെന്തു പറ്റി എന്ന് മോഡി ചോദിച്ചു. 'ഒരു വശത്ത് രാജ്യത്തെ സംരക്ഷിക്കാന്‍ ചൗക്കിദാര്‍ നില്‍ക്കുമ്പോള്‍ മറുവശത്ത് അധികാര  ദാഹികളായ കോണ്‍ഗ്രസ് താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ കൈ പൗരന്മാര്‍ക്കൊപ്പമാണോ അതോ ദേശവിരുദ്ധര്‍ക്കൊപ്പമോ,' മോഡി പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവരുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്താതെ അവഗണിക്കുകയായിരുന്നെന്നും മോഡി ആരോപിച്ചു.
 

Latest News