ഒളിച്ചോടിയ ഭാര്യയോട് പ്രതികാരം; പിഞ്ചു പെണ്‍മക്കളെ തൂക്കിക്കൊന്ന് അധ്യാപകന്‍ ആത്മഹത്യ ചെയ്തു

മുംബൈ- ഡ്രൈവറായ കാമുകനൊപ്പം ഭാര്യ ഒളിച്ചോടി പോയതിനു പ്രതികാരമായി ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞടക്കം രണ്ടു പെണ്‍മക്കളെ ഐടിഐ അധ്യാപകനായ 40കാരന്‍ തൂക്കിക്കൊന്നു. മക്കള്‍ മരിച്ചു തൂങ്ങുന്ന ചിത്രം ഭാര്യയ്ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്ത ശേഷം ഇദ്ദേഹവും ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ബല്ലാപൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൂട്ടമരണം. അധ്യാപകന്റെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. സമീപവാസിയായ ഒരു ഡ്രൈവറുമായി ഭാര്യ അവിഹിത ബന്ധം തുടര്‍ന്നതില്‍ അധ്യാപകന്‍ കടുത്ത മനോവേദനയിലായിരുന്നു. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഡ്രൈവറോടൊപ്പം ഭാര്യ ഒളിച്ചോടുകയും ചെയ്തതാണ് ഇദ്ദേഹത്തെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ചൊവ്വാഴ്ച അര്‍ദ്ധരാത്രി പിന്നിട്ട് ഒരു മണിയോടെയാണ് അധ്യാപകന്‍ സ്വന്തം മക്കളെ വീട്ടില്‍വച്ച് കൊലപ്പെടുത്തിയത്. ആറ് വയസ്സായി നാരായണി, ഒന്നര വയസ്സുള്ള കാര്‍തികി എന്നിവരാണ് മരിച്ചത്. ഇവര്‍ മരിച്ചു തൂങ്ങിക്കിടക്കുന്ന ചിത്രം ഒളിച്ചോടിയ ഭാര്യയ്ക്ക് അയച്ചു കൊടുത്ത് ഭര്‍ത്താവും ആത്മഹത്യ ചെയ്യുകയായിരുന്നു.
 

Latest News