രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ പത്രിക നല്‍കും; റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുക്കും

കോഴിക്കോട്- വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു രാത്രി കോഴിക്കോട്ടെത്തും. നാളെ രാവിലെ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും. പത്രിക നല്‍കാന്‍ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും.

മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയ ശേഷം ഒരുമണിയോടെ മടങ്ങും. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെ.സി. വേണുഗോപാല്‍  കോഴിക്കോട്ടെത്തിയിട്ടുണ്ട്.

 

Latest News