അരുണിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ഇളയ കുട്ടിയുടെ ശരീരത്തിലും പരിക്ക്

തൊടുപുഴ- കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുട്ടം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി അരുണ്‍ ആനന്ദിനെ പോലീസ് ഇന്നു  കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.  രണ്ടു കുട്ടികളെയും മര്‍ദിച്ചതു സംബന്ധിച്ചും കുട്ടികളുടെ അമ്മയായ യുവതിയുടെ ആദ്യ ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

ഇളയ കുട്ടിയേയും ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്  കോലഞ്ചേരി  ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ട് . കൈ, കാല്‍, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലായി 11 പരിക്കുകളുണ്ട്. പാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നതിനാല്‍ ക്രൂര മര്‍ദനത്തിന് കുട്ടി ഇരയായെന്നാണ് കരുതുന്നത്. കുട്ടികളുടെ അമ്മയുടെ ദേഹത്തും പരിക്കുകളുണ്ടെന്ന് പോലീസ് പറയുന്നു.

 

Latest News