ജെയ്ശ് ഭീകരനെ യു.എ.ഇ ഇന്ത്യക്ക് കൈമാറി

ന്യൂദല്‍ഹി- രണ്ടു വര്‍ഷം മുമ്പ് ജമ്മു കശ്മീരിലെ പുല്‍വാമ ലെത്പുര സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമിച്ച സംഭവത്തിലെ സൂത്രധാരനെ യു.എ.ഇ ഇന്ത്യക്ക് കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2017 ല്‍ നടന്ന ആക്രമണത്തില്‍ പിടികിട്ടാനുള്ള ജെയ്‌ശെ മുഹമ്മദ് ഭീകരന്‍ നിസാര്‍ അഹ്്മദ് ടാന്‍ട്രേയെയാണ് യു.എ.ഇ തിരിച്ചയച്ചതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി ഒന്നിനാണ് ഇയാള്‍ യു.എ.ഇയിലേക്ക് രക്ഷപ്പെട്ടത്. എന്‍.ഐ.എ അഭ്യര്‍ഥിച്ചതനുസരിച്ച് അവിടെ പിടികൂടിയ നിസാര്‍ അഹ്്മദിനെ കഴിഞ്ഞ ദിവസമാണ് ദല്‍ഹിയിലേക്ക് കയറ്റി അയച്ചത്.

 

Latest News