തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിക്കാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ഗയ- ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഗയയില്‍ ബി.ജെ.പി  റാലിക്കെത്തിയവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തര്‍ കസേരകളെടുത്ത് എറിയുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പരിപാടിയുടെ നിയന്ത്രണം പോലീസ് ഏറ്റൈടുത്തിരുന്നു. പ്രധാനമന്ത്രി മോഡി  വേദിയില്‍ എത്തുന്നതിന് മുമ്പാണ് സംഘര്‍ഷമുണ്ടായത്.

 

Latest News