കൊപ്പൽ(കർണാടക)- മുസ്‌ലിംകൾക്ക് തങ്ങളെ വിശ്വാസമില്ലെന്നും അതിനാൽ ലോക്‌സഭയിലേക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്നും കർണാടകയിലെ ബി.ജെ.പി നേതാവ്. ബി.ജെ.പി അധികാരത്തിലിരിക്കെ കർണാടകയിൽ ഉപമുഖ്യമന്ത്രി പദം വഹിച്ചിരുന്ന കെ.എസ് ഈശ്വരപ്പയാണ് വിവാദപരാമർശം നടത്തിയത്. മുസ്‌ലിംകൾക്ക് ബി.ജെ.പിയെ ഒരുതരത്തിലുള്ള വിശ്വാസവുമില്ലെന്നും അതിനാൽ ടിക്കറ്റ് നൽകില്ലെന്നും ഈശ്വരപ്പ പറഞ്ഞു.
കോൺഗ്രസ് മുസ്‌ലിംകളെ വോട്ടുബാങ്കായാണ് കാണുന്നത്. എന്നാൽ മുസ്‌ലിംകൾക്ക് ഞങ്ങളെ വിശ്വാസമില്ല. ബി.ജെ.പിയെ വിശ്വസിച്ചാൽ ടിക്കറ്റും മറ്റു കാര്യങ്ങളും നൽകാം. വടക്കൻ കർണാടകയിലെ കൊപ്പലിൽ ന്യൂനപക്ഷ സമുദായമായ കുറുബകളുടെ ഇടയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഈശ്വരപ്പയുടെ പരാമർശം. ഇദ്ദേഹം നേരത്തെയും നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.






