മോഡി ഗുജറാത്തിലെ സൂറത്തിലും  മത്സരിച്ചേക്കും 

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടുമെന്ന് സൂചന. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ കൂടി മോഡി മത്സരിക്കാന്‍ സാധ്യതയേറി. 
2014ല്‍ യുപിയിലെ വരാണസി, ഗുജറാത്തിലെ വഡോദര എന്നീ മണ്ഡലങ്ങളില്‍ മോഡി മല്‍സരിച്ചിരുന്നു. രണ്ടിലും ജയിച്ചതോടെ വഡോദര ഒഴിഞ്ഞു. എന്നാല്‍ ഇത്തവണ വഡോദരയില്‍ മോഡി മല്‍സരിക്കുന്നില്ല. പകരം ഗുജറാത്തിലെ സൂറത്താണ് പരിഗണനയില്‍. നരേന്ദ്ര മോഡിയുടെ വരാണസി സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.  അദ്ദേഹം ഗുജറാത്തില്‍നിന്നും മല്‍സരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നു. നേരത്തെ മോഡി മല്‍സരിച്ച വഡോദരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സൂറത്ത് മണ്ഡലത്തില്‍ മോഡി മല്‍സരിച്ചേക്കുമെന്ന് ഗുജറാത്തിലെ ബിജെപി നേതാക്കള്‍ സൂചിപ്പിച്ചത്. 

Latest News