പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ പ്രായം കുറഞ്ഞ സ്ഥാനാർഥി സി.പി.എമ്മുകാരനാണ്. അസമിലെ കൊക്രാജാർ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇരുപത്തഞ്ചുകാരൻ ബിരാജ് ദേക്കയാണ്. ബോഡോകൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഇത്.
1993 ൽ ഗോരേശ്വറിൽ ജനിച്ച ബിരാജ് ബോഡോലാന്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ബിരുദമെടുത്തിട്ടുണ്ട്.
എല്ലാവരെയും തുല്യരായി കാണുകളും എല്ലാവരുടെയും രാഷ്ട്രീയ അവകാശം സംരക്ഷിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ബിരാജ് പറയുന്നു. ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ അതിശക്തമായ വികാരം നിലനിൽക്കുന്ന മണ്ഡലമാണ് കൊക്രാജാർ. അസമിലെ 14 മണ്ഡലങ്ങളിൽ പട്ടികവർഗ സംവരണമുള്ള മണ്ഡലമാണ് ഇത്.
2014 ൽ രണ്ട് സ്വതന്ത്രന്മാർ തമ്മിലായിരുന്നു ഇവിടെ പ്രധാന പോരാട്ടം. നബകുമാർ ശരണ്യ മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉർഖാരൊ ഗൗര ബ്രഹ്മയെ തോൽപിച്ചു.
അസമിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് നിരോധിത സംഘടനയായ ഇത്തവണ ബി.ജെ.പി സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിൾസ് പാർടി സംസ്ഥാനത്തെ കാബിനറ്റ് മന്ത്രി പ്രമീളറാണി ബ്രഹ്മയെയാണ് കൊക്രാജാറിൽ മത്സരിപ്പിക്കുന്നത്. കോൺഗ്രസിന്റെ സദ്ബ റബ്ബയും മത്സരിക്കുന്നു. തൃണമൂലും ഇവിടെ മത്സരിക്കുന്നു.






