യു.പിയില്‍ വീണ്ടും സ്ഥലനാമം മാറ്റാന്‍ നീക്കം; സുല്‍ത്താന്‍പൂരിന്റെ പേര് മാറ്റുന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ഥലത്തിന്റെ പേരു മാറ്റാന്‍ നീക്കം. സുല്‍ത്താന്‍പൂരിന്റെ പേര് പുരാതന നാമമായ കുശ്ഭവന്‍പുരാക്കി മാറ്റാനാണ് നീക്കം. ഇതു സംബന്ധിച്ച് രജപുത്താന ശൗര്യ ഫൗണ്ടേഷന്‍ നല്‍കിയ നിവേദനം അടിയന്തര നടപടികള്‍ക്കായി ഗവര്‍ണര്‍ രാം നായിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി.

ഫൗണ്ടേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. സുല്‍ത്താന്‍പൂരിന്റെ ചരിത്രം പ്രതിപാദിക്കുന്ന സുല്‍ത്താന്‍പുര്‍ ഇതിഹാസ് കി ജാലക് എന്ന പുസ്തകം ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് നല്‍കി. പൈതൃക പട്ടങ്ങളുടെ പട്ടികയില്‍ സുല്‍ത്താന്‍പുര്‍ ചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍വന്ന ശേഷം അലഹബാദിന്റെ പേര് പ്രയാഗ് രാജെന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നും മുഗള്‍സരായി റെയില്‍വേ സ്‌റ്റേഷന്റെ പേര് ചന്ദൗളി ദീന്‍ദയാല്‍ ഉപാധ്യായ് സ്റ്റേഷനെന്നും മാറ്റിയിരുന്നു.

 

Latest News