ഞാന്‍ കക്കൂസുകളുടെ ചൗക്കിദാര്‍- നരേന്ദ്ര മോഡി

വാര്‍ധ- താന്‍ കക്കൂസുകളുടെ ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആണെന്ന് ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നേരന്ദ്ര മോഡി. വാര്‍ധയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'ഞാന്‍ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനായിരിക്കുക വഴി ഇന്ത്യയിലെ കോടിക്കണക്കിന് സ്ത്രീകളുടെ മാനം ഞാന്‍ സംരക്ഷിക്കുന്നു,' മോഡി പറഞ്ഞു.

കോണ്‍ഗ്രസിനെ കണക്കിനു വിമര്‍ശിച്ച മോഡി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പ്രബല സഖ്യകക്ഷിയായ എന്‍സിപിക്കെതിരേയും ആഞ്ഞടിച്ചു. ഒരു കര്‍ഷകനായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മഹാരാഷ്ട്രയിലെ മൊത്തം കര്‍ഷകരേയും മറന്നിരിക്കുകയാണന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് എന്‍സിപി സഖ്യം സംസ്ഥാനത്തെ കര്‍ഷകരെ കൊള്ളയടിച്ചെന്നും അവര്‍ കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മോഡി ആരോപിച്ചു. വിദര്‍ഭയിലെ വരള്‍ച്ചയ്ക്കു കാരണം കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

Latest News