Sorry, you need to enable JavaScript to visit this website.

സൗദിയിൽ കഴിഞ്ഞ വർഷം മൂന്നേമുക്കാൽ  കോടി ഗതാഗത നിയമ ലംഘനങ്ങൾ

റിയാദ് - കഴിഞ്ഞ കൊല്ലം (1439) സൗദിയിൽ ട്രാഫിക് ഡയറക്ടറേറ്റ് മൂന്നേമുക്കാൽ കോടിയിലേറെ ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം ആകെ 3,88,05,310 ട്രാഫിക് നിയമ ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ 222 ശതമാനം വർധനവ് രേഖപ്പെടുത്തി. 1438 ൽ 1,20,17,804 ഗതാഗത നിയമ ലംഘനങ്ങളാണ് ട്രാഫിക് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്തത്. 
ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തത് റിയാദിലാണ്. റിയാദിൽ 2,80,21,075 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 89,81,023 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 12,56,525 ഉം മറ്റു പ്രവിശ്യകളിൽ 5,46,687 നിയമ ലംഘനങ്ങളുമാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. മദീനയിൽ 1,05,998 ഉം അസീറിൽ 91,607 ഉം ജിസാനിൽ 18,511 ഉം നജ്‌റാനിൽ 64,743 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 18,646 ഉം അൽഖസീമിൽ 1,41,675 ഉം തബൂക്കിൽ 32,342 ഉം ഹായിലിൽ 48,319 ഉം അൽജൗഫിൽ 17,367 ഉം അൽബാഹയിൽ 7479 ഉം ഗതാഗത നിയമ ലംഘനങ്ങൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. 
അമിത വേഗത്തിനാണ് ഏറ്റവും കൂടുതൽ പേർക്ക് പിഴ ചുമത്തിയത്. അമിത വേഗത്തിന് 2,19,05,612 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് പിഴ ചുമത്തി. തെറ്റായ രീതിയിൽ ഓവർടേക്ക് ചെയ്തതിന് 75,569 ഉം ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 3,17,680 ഉം റെഡ് സിഗ്നൽ കട്ട് ചെയ്തതിന് 3,08,899 ഉം സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിന് 29,96,070 ഉം ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 4,86,330 ഉം നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. നമ്പർ പ്ലേറ്റില്ലാത്തതിനും നമ്പർ പ്ലേറ്റ് മായ്ച്ചതിനും 59,579 ഉം നിയമ വിരുദ്ധമായി യാത്രക്കാരെ കയറ്റിയതിന് 45,944 ഉം തെറ്റായ രീതിയിൽ പാർക്ക് ചെയ്തതിന് 70,17,789 ഉം ഇസ്തിമാറയില്ലാത്തതിന് 15,166 ഉം എതിർ ദിശയിൽ വാഹനമോടിച്ചതിന് 1,30,382 ഉം റൗണ്ട് എബൗട്ടുകളിൽ നിയമം ലംഘിച്ചതിന് 62,975 ഉം വാഹനാഭ്യാസ പ്രകടനം നടത്തിയതിന് 2586 ഉം നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. മറ്റിനങ്ങളിൽ പെട്ട 47,33,658 ഗതാഗത നിയമ ലംഘനങ്ങളും കഴിഞ്ഞ വർഷം രേഖപ്പെടുത്തി. 
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത നിയമ ലംഘനങ്ങളിൽ 72.2 ശതമാനവും റിയാദ് പ്രവിശ്യയിലാണ്. 23.1 ശതമാനം നിയമ ലംഘനങ്ങൾ മക്ക പ്രവിശ്യയിലും 3.2 ശതമാനം കിഴക്കൻ പ്രവിശ്യയിലും 1.5 ശതമാനം മറ്റു പ്രവിശ്യകളിലുമാണ് രജിസ്റ്റർ ചെയ്തത്. അമിത വേഗത്തിന് രജിസ്റ്റർ ചെയ്ത നിയമ ലംഘനങ്ങളിൽ 1,23,47,527 എണ്ണം റിയാദ് പ്രവിശ്യയിലാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ ഈ ഗണത്തിൽ പെട്ട 84,85,851 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കിഴക്കൻ പ്രവിശ്യയിൽ 9,73,959 ഉം മദീനയിൽ 12,263 ഉം അൽഖസീമിൽ 26,393 ഉം അസീറിൽ 8,813 ഉം തബൂക്കിൽ 9328 ഉം ഹായിലിൽ 21,001 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 2752 ഉം ജിസാനിൽ 1641 ഉം നജ്‌റാനിൽ 15,456 ഉം അൽബാഹയിൽ 362 ഉം അൽജൗഫിൽ 266 ഉം ഗതാഗത നിയമ ലംഘനങ്ങൾ വേഗപരിധി പാലിക്കാത്തതിന് രേഖപ്പെടുത്തി. 

 

Latest News