സഹായം ലഭിക്കുന്നവര്‍ ശത്രുക്കളാകുന്നു; ഞെട്ടിക്കുന്ന അനുഭവങ്ങളുമായി സുശാന്ത് നിലമ്പൂര്‍

കോഴിക്കോട്- ഫേസ് ബുക്ക് വഴി വിഡിയോകള്‍ പോസ്റ്റ് ചെയ്ത് രോഗികള്‍ക്ക് സഹായം ലഭ്യമാക്കി ശ്രദ്ധ നേടിയ സുശാന്ത് നിലമ്പൂരിന് ദുരനുഭവം. ലക്ഷക്കണക്കിനു രൂപയുടെ സഹായം ലഭിക്കുന്നതോടെ ഇത്തരക്കാര്‍ തനിനിറം കാണിക്കുന്നുവെന്ന പരാതിയുമായാണ് അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് വിഡിയോ.
കഞ്ഞി കുടിക്കാന്‍ ഗതിയില്ലാത്ത രോഗികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ കാശ് വന്നാല്‍ പിന്നെ നമ്മള്‍ അവരുടെ ശത്രുക്കളാകുമെന്നാണ് സുശാന്ത് നിലമ്പൂര്‍ പറയുന്നത്.
ചേലക്കര സ്വദേശിനി പ്രീതിയുടെ ചികിത്സക്കായി വിഡിയോ നല്‍കിയതിന്റെ ഫലമായി ആവശ്യത്തിലേറെ പണം ലഭിച്ചുവെന്നും നേരത്തെ സമ്മതിച്ചതു പോലെ അതില്‍നിന്ന് മറ്റു രോഗികളുടെ ചികിത്സക്ക് ആവശ്യമായ തുക നല്‍കാന്‍ തയാറാകുന്നില്ലെന്നും സുശാന്ത് പരാതിപ്പെടുന്നു.  

പ്രീതിയുടെ ചികിത്സക്കായി ലഭിച്ച 40 ലക്ഷത്തിലേറെ രൂപയില്‍നിന്ന് അവര്‍ക്കാവശ്യമായ തുക കഴിച്ച് ബാക്കി മറ്റു രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

 

Latest News