കാസര്‍കോട്- അമ്പലത്തറയില്‍ കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് തീപ്പിടിച്ച് യുവാവ് മരിച്ചു. അമ്പലത്തറ കല്ലന്തോല് സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. അപകടം നടന്നയുടനെ ബൈക്ക് പൂര്‍ണമായും കത്തി നശിക്കുകയും ഓടിച്ചിരുന്ന യുവാവ് പൊള്ളലേറ്റു മരിക്കുകയുമായിരുന്നു. മാലോത്ത് ചുള്ളിയിലെ ബാപ്പംചാല്‍ പുതിയ മഠത്തില്‍ അഗസ്റ്റിന്റെ മകന് ബിജു (35) ആണ് മരിച്ചത്. യുവാവ് ഓടിച്ചിരുന്ന ഹീറോ മോട്ടോകോര്പ്പ്് ഗ്ലാമര്‍ വണ്ടിയാണ് ബസിടിച്ചു കത്തിയത്. പാണത്തൂര്‍ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഒടയഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.






