ആയവന- വിവാഹ പന്തലിൽനിന്നു ഷിജുവും മെർലിനും നേരെ എത്തിയത് എൽ.ഡി.എഫ് സ്ഥാനാർഥിയെ സ്വീകരിക്കാൻ. ആയവന കാവക്കാട് ജംഗ്ഷനിലേക്കാണ് സ്ഥാനാർഥിയെ വരവേൽക്കാൻ വിവാഹ പന്തലിൽ നിന്നു ഇരുവരുമെത്തിയത്. കൈയിൽ പഴക്കൂടയുമേന്തിയാണ് വന്നത്.
ദമ്പതികൾ സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നു. സ്ഥാനാർഥിയാകട്ടെ ഐശ്വര്യ സമൃദ്ധമായ കുടുംബജീവിതം ഇരുവർക്കും നേർന്നു. ഒപ്പം ചേർന്നവർ സ്ഥാനാർഥിക്കും ദമ്പതികൾക്കും പുഷ്പവൃഷ്ടി നടത്തി ആശംസകളർപ്പിച്ചു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്ത സമുദായാംഗങ്ങളായ ഇരുവരും മൂന്ന് വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്.






