രാഹുലിന്റെ സ്ഥാനാർത്ഥിത്വം ബി.ജെ.പിക്കുള്ള മറുപടി-പി.സി ചാക്കോ

ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വം കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പി ശ്രമത്തിനുള്ള മറുപടിയാണെന്ന് കോൺഗ്രസ് നേതാവ് പി.സി ചാക്കോ. കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പിയുടെയും നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും നീക്കത്തിനുള്ള തിരിച്ചടിയാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം. അധികാരം ദുരുപയോഗപ്പെടുത്തിയും പണം ഒഴുക്കിയുമാണ് കേരളത്തിൽ എക്കൗണ്ട് തുറക്കാൻ പ്രചാരണം നടത്തുന്നത്.   അത്തരത്തിൽ കേരളത്തിൽ അക്കൗണ്ട് തുൂറക്കാൻ വരുന്നവർ സൂക്ഷിക്കുക എന്നതാണ് രാഹുൽഗാന്ധിയുടെ മത്സരത്തിന്റെ സന്ദേശമെന്നും പി.സി ചാക്കോ പറഞ്ഞു.നിലപാടുകളിൽ നിന്നുള്ള വ്യതിചലനമല്ല ഇത്. വലതുപക്ഷ ഫാഷിസ്റ്റ് ശക്തികൾക്കുള്ള പോരാട്ടത്തിന്റെ നായകത്വം രാഹുൽഗാന്ധിക്കാണെന്നും പി.സി ചാക്കോ പറഞ്ഞു.

Latest News