കെ.എസ്.ആര്‍.ടി.സി സ്‌കാനിയ തിരുപ്പൂരില്‍  അപകടത്തില്‍, മലയാളികള്‍ക്ക് പരിക്കേറ്റു

ചെന്നൈ: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പെട്ടു. പത്തനംതിട്ട-ബാംഗ്ലൂര്‍ ബസ് ആണ് അപകടത്തില്‍ പെട്ടത്. അവിനാശി മംഗള മേല്‍പാതയില്‍ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. പരുക്കേറ്റവരെല്ലാം മലയാളികളാണ്. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. 23 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.അപകടത്തില്‍പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ സെബി വര്‍ഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്.

Latest News