ജിദ്ദ ബവാദി സൂഖിൽ  അഗ്നിബാധ

ജിദ്ദ- ഉത്തര ജിദ്ദയിലെ ബവാദി സൂഖിൽ അഗ്നിബാധ. സൂഖിൽ തുണിത്തരങ്ങൾ വിൽപന നടത്തുന്ന കടയിലാണ് തീപ്പിടത്തമുണ്ടായത്. പ്രദേശത്ത് നടത്തിയ വെൽഡിംഗ് ജോലിക്കിടെയാണ് കടയിൽ തീ പടർന്നു പിടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു. ആർക്കും പരിക്കില്ല. സമീപത്തുള്ള കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചതായും കേണൽ സഈദ് സർഹാൻ പറഞ്ഞു.
 

Latest News