Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്‍ട്ടിക്കിള്‍-370: ജെയ്റ്റ്‌ലിക്ക് താക്കീതുമായി മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍- ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. 370-ാം വകുപ്പ് പിന്‍വലിച്ചാല്‍ അതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം അവസാനിച്ചുവെന്ന കാര്യം ജെയ്റ്റ്‌ലി ഓര്‍ക്കണമെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
ജെയ്റ്റ്‌ലി ഇക്കാര്യം ശരിക്കും മനസ്സിലാക്കണം. അതങ്ങനെ എളുപ്പത്തില്‍ പറഞ്ഞു പോകാവുന്നതല്ല ഇത്. 370-ാം വകുപ്പ് ഒഴിവാക്കിയാല്‍ നിങ്ങളുടെ ജമ്മു കശ്മീരുമായുള്ള ബന്ധം അവസാനിച്ചു -സ്വവസതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ മെഹ്്ബൂബ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ധനമന്ത്രി ജെയ്റ്റ്‌ലി, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കശ്മീരില്‍ സ്വത്തുക്കള്‍ വങ്ങുന്നത് തടയുന്ന 35 എ വകുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനു തടസ്സമാണെന്നും പറഞ്ഞിരുന്നു.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലമാണ് ആര്‍ട്ടിക്കിള്‍-370. ഭരണഘടന നല്‍കുന്ന പ്രത്യേക പദവി നീക്കം ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിന് ജമ്മു കശ്മീരുമായുള്ള ബന്ധത്തെ കുറിച്ച് വീണ്ടും ചര്‍ച്ച നടത്തേണ്ടി വരുമെന്ന് മെഹ്ബൂബ പറഞ്ഞു.

 

Latest News