Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പ്രളയത്തിൽപെട്ട കാർ ഡ്രൈവറെ രക്ഷപ്പെടുത്തി

തത്‌ലീത്തിൽ പ്രളയത്തിൽപെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുക്കുന്നു. 

ബീശ - തത്‌ലീത്തിൽ പ്രളയത്തിൽ പെട്ട കാർ ഡ്രൈവറെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് പ്രദേശത്തുണ്ടായ മഴയിൽ വാദി ജാശും വാദി റഈലും നിറഞ്ഞൊഴുകിയിരുന്നു. ഇതിനിടെയാണ് തത്‌ലീത്തിലെ താഴ്‌വരയിൽ കാർ പ്രളയത്തിൽ പെട്ടതായി സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഡ്രൈവറെ രക്ഷപ്പെടുത്തിയ സിവിൽ ഡിഫൻസ് അധികൃതർ കാറും പുറത്തെടുത്തു. ഡ്രൈവർക്ക് പരിക്കേറ്റിട്ടിട്ടില്ലെന്ന് അസീർ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽആസിമി പറഞ്ഞു. 

Latest News