Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാത്രി സമയത്ത് സിഗ്‌നലില്‍ അഭ്യാസം; ഏഴ് പിക്കപ്പുകള്‍ പിടിച്ചു

ദോമത്തുൽ ജന്ദലിൽ സിഗ്നലിൽ സംഘം ചേർന്ന് വാഹനാഭ്യാസ പ്രകടനം നടത്തിയതിന് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത പിക്കപ്പുകൾ

അൽജൗഫ് - ദോമത്തുൽ ജന്ദലിൽ രാത്രി സിഗ്നലിൽ സംഘം ചേർന്ന് വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ ഏഴു പിക്കപ്പുകൾ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. സിഗ്നലിൽ മറ്റു വാഹനങ്ങൾക്ക് മാർഗ തടസ്സം സൃഷ്ടിക്കുകയും മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കും വിധം വാഹനാഭ്യാസ പ്രകടനം നടത്തുകയും ചെയ്തവരുടെ പിക്കപ്പുകളാണ് കസ്റ്റഡിയിലെടുത്തത്. ദോമത്തുൽ ജന്ദലിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിനു മുന്നിലെ സിഗ്നലിൽ യുവാക്കൾ സംഘം ചേർന്ന് വാഹനാഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 


നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചാണ് യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്. ഡ്രൈവർമാരെയും വാഹനങ്ങളെയും കുറിച്ച വിവരങ്ങൾ ലഭ്യമല്ലാതിരുന്നിട്ടും ഊർജിതമായ അന്വേഷണത്തിലൂടെ നിയമ ലംഘകരെ തിരിച്ചറിയുന്നതിനും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതിനും ട്രാഫിക് പോലീസിന് സാധിച്ചു. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കുന്നതിന് നിയമ ലംഘകർക്കെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് അൽജൗഫ് ട്രാഫിക് പോലീസ് പറഞ്ഞു. 

Latest News