ഡ്രഗ് ഇന്‍സപെകടറെ മരുന്ന് കട  ഉടമ വെടിവെച്ചു കൊന്നു 

മൊഹാലി: പഞ്ചാബിലെ ഖരാറില്‍ ഡ്രഗ് ഇന്‍സപെകടറെ മരുന്ന് കട ഉടമ വെടിവെച്ചു കൊന്നു. ഖരാറിലെ ഡ്രഗ് ആന്റ ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഓഫീഷ്യലായിരുന്ന നേഹ ഷൂരിയാണ(36)യാണ് വെടിയേറ്റ് മരിച്ചത്. മൊറിന്ദ സ്വദേശിയായ ബല്‍വിന്ദര്‍ സിംഗ് ഇവരുടെ ഓഫീസിലെത്തുകയും തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് പോയിന്റ് ബ്‌ളാങ്കില്‍ വെടിവയ്ക്കുകയുമായിരുന്നു. 
പ്രതി ഓഫീസിലെത്തി നേഹക്ക് നേരെ രണ്ടു തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ തടഞ്ഞുവെച്ചതോടെ ഇയാള്‍ സ്വയം വെടിവെച്ചു. ഉടന്‍ സംഭവസഥലത്തെത്തിയ പൊലീസ പ്രതിയെ പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പ്രതി അപകടനില തരണം ചെയതിട്ടുണ്ട്.
പഞ്ച്ഗുള സ്വദേശിനിയായ നേഹ 2016 മുതല്‍ ആണ് ഖരാറില്‍ ജോലി ആരംഭിക്കുന്നത്. ബല്‍വിന്ദര്‍ 2009ല്‍ മൊറിന്ദയില്‍ മരുന്ന് കട നടത്തിയിരുന്നു. അന്ന് റോപാറില്‍ ജില്ലാ ഡ്രഗ് ഓഫീസര്‍ ആയിരുന്ന നേഹ ഇവിടെ റെയ്ഡ് നടത്തുകയും ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് പ്രതി ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.

Latest News