കല്‍പറ്റ- വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരും, വരാതിരിക്കല്ല എന്ന പ്രതീക്ഷയോടെ കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ കുറിച്ച് കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മിലും പാര്‍ട്ടികള്‍ തമ്മിലും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.
പാര്‍ട്ടി പ്രവര്‍ത്തകരുടെ പിരുമുറുക്കത്തിന് അയവുവരുത്തുന്ന തരത്തിലുള്ളതാണ് രാഹുലിനേയും വയനാടിനേയും ബന്ധിപ്പിച്ചുള്ള തമാശകള്‍.