പഞ്ചാബില്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്നു

ചണ്ഡീഗഢ്- പഞ്ചാബില്‍ ഡ്രഗ് ആന്റ് ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ വനിതാ ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നു. ഖറാര്‍ പട്ടണത്തിലെ ലബോറട്ടറിയിലെത്തിയ അക്രമി ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ഇന്‍സ്പക്ടര്‍ നേഹാ ഷൂരിക്കുനേരെ നിറയൊഴിച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച പ്രതി അപകടനില തരണം ചെയ്തിട്ടുണ്ട്.
ഖറാറിലെ ഡ്രഗ് ആന്റ് ഫുഡ് കെമിക്കല്‍ ലബോറട്ടറിയിലെ സോണല്‍ ലൈസന്‍സിംഗ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ട നേഹ.
ഉദ്യോഗസ്ഥയുടെ ഓഫീസില്‍ എത്തി രണ്ട് റൗണ്ട് നിറയൊഴിച്ച ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പോലീസ് വരുന്നതു കണ്ടാണ് സ്വയം വെടിവെച്ചതെന്ന് പോലീസ് പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ഉടന്‍ ചണ്ഡീഗഢ് ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥയുടെ മരണത്തെ കുറിച്ച് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും പ്രതിക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താനും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നിര്‍ദേശം നല്‍കി.

 

Latest News