അരുണ്‍ കുട്ടികളെ ലൈംഗികമായും പീഡിപ്പിച്ചു; ചെറിയ കുട്ടിയുടെ മൊഴിയെടുക്കും

തൊടുപുഴ- കുമാരമംഗലത്ത് ഏഴുവയസ്സുകാരനെ ക്രൂരമര്‍ദനത്തിനിരയാക്കിയ അരുണ്‍ ആനന്ദ് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ വെളിപ്പെടുത്തി.
കോലഞ്ചേരിയില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ പരിശോധിച്ചതില്‍ നിന്ന് ഇതിന്റെ സൂചന ലഭിച്ചിട്ടുണ്ട്.  
ഇളയ കുട്ടിയില്‍നിന്ന് പോലീസും ചൈല്‍ഡ് ലൈന്‍ സംഘവും വിശദമായി മൊഴിയെടുക്കും. ഇളയ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക കേസെടുക്കും. യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി അറിയിച്ചു.

പീഡനത്തിന് ഇരയായ കുട്ടിക്കു വെന്റിലേറ്റര്‍ സഹായം തുടരും. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. നിലവിലെ ചികിത്സ തന്നെ തുടരുമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ വിദഗ്ധ സംഘം അറിയിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ തന്നെയാണ്. എന്നാല്‍ തീരെ ചെറിയ കുട്ടിയായത് കാരണം ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണമെന്നും ചിലപ്പോള്‍ മരുന്നുകളോട് പ്രതികരിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവില്‍ കുട്ടിക്ക് ലഭിക്കുന്ന ചികിത്സയില്‍ മെഡിക്കല്‍ ബോര്‍ഡ് തൃപ്തി രേഖപ്പെടുത്തി.

 

Latest News