കശ്മീരില്‍ സി.ആര്‍.പി.എഫ് ബസിനു സമീപം കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

ജമ്മു- കശ്മീരിലെ ബാനിഹാളില്‍ ദുരൂഹ സാഹചര്യത്തില്‍ സാന്‍ട്രോ കാറിലുണ്ടായ ശക്തമായ സ്‌ഫോടനം ജമ്മു-കശ്മീര്‍ ദേശീയ പാതയില്‍ ഭീതിക്ക് കാരണമായി. ജവഹര്‍ ടണലിനു സമീപം പീര്‍ മോതിലായിരുന്നു സ്‌ഫോടനം. വാഹനത്തിലുണ്ടായിരുന്ന പാചക വാത സിലിണ്ടറാണ് സ്‌ഫോടനത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ശ്രീനഗര്‍ ഭാഗത്തുനിന്ന് വരികയായിരുന്നു കാര്‍. രാവിലെ പതിനൊന്നരായോടെ ഉണ്ടായ സ്‌ഫോടനത്തില്‍ സമീപത്തുകൂടി കടന്നു പോയ സി.ആര്‍.പി.എഫ് ബസിനു കേടുപാട് പറ്റി.
വാഹനവ്യൂഹം കടന്നു പോകുമ്പോഴാണ് ബാനിഹാളിനു സമീപം സിവില്‍ കാറില്‍ സ്‌ഫോടനമുണ്ടായതെന്നും സി.ആര്‍.പി.എഫ് വാഹനത്തിന്റെ പിന്‍ഭാഗത്ത് കേടുപാടുണ്ടെന്നും സി.ആര്‍.പി.എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. കാറിനു തീപ്പിടിച്ചിരുന്നുവെങ്കിലും സി.ആര്‍.പി.എഫ് വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് സി.ആര്‍.പി.എഫ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News