ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്ക്; ആര്‍.എസ്.എസ് നേതാവ് റിമാന്‍ഡില്‍

തളിപ്പറമ്പ്- കണ്ണൂര്‍ നടുവില്‍ വീട്ടില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കോടതി മുമ്പാകെ കീഴടങ്ങിയ ആര്‍.എസ്.എസ് നേതാവ് റിമാന്‍ഡില്‍.
ആര്‍.എസ്.എസ് തളിപ്പറമ്പ് കാര്യവാഹക് നടുവില്‍ കിഴക്കേകവലയില്‍ ഷിബു മുതിരമലയെയാണ് അടുത്ത മാസം 12 വരെ റിമാന്‍ഡ് ചെയ്തത്. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് വെള്ളിയാഴ്ച വൈകിട്ട് പ്രതി കീഴടങ്ങിയത്.
ഈ മാസം 23 ന് ഷിബുവിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് സ്‌ഫോടനം നടന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ ചവിട്ടി സ്റ്റീല്‍ ബോംബുകള്‍ പൊട്ടുകയായിരുന്നു. ഗജന്‍രാജ് (12), ഗോകുല്‍ (ഏഴ്) എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കാലിനു പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്.
തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏഴു വടിവാള്‍, ഇരുമ്പുദണ്ഡ്, വെടിമരുന്ന് എന്നിവ കണ്ടെത്തിയിരുന്നു.

 

Latest News