Sorry, you need to enable JavaScript to visit this website.

ഭീകരാക്രമണത്തിനു സാധ്യത; ഡ്രോണുകള്‍ വെടിവെച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂദല്‍ഹി- വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് രാജ്യത്ത്  ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകള്‍ വ്യക്തമായി വേര്‍തിരിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനങ്ങക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മേഖലകള്‍ക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേനയും പോലീസും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ, തിരുവനന്തപുരത്ത് ഡ്രോണ്‍ കാണപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വിശദപരിശോധനക്കായി കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറി. ഡ്രോണ്‍ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആര്‍.ഒ, റോ, ഡി.ആര്‍.ഡി.ഒ, മിലിറ്ററി ഇന്റലിജന്‍സ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങള്‍ നല്‍കിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാന്‍കൂടിയാണ് പരിശോധന.

തന്ത്രപ്രധാന മേഖലകളില്‍ ഡ്രോണ്‍ പറത്തിയതിനെക്കുറിച്ച് സൈനിക ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷന്‍ എന്നിവയ്ക്കടുത്തു കൂടി ഡ്രോണ്‍ പറന്നത് ഗൗരവത്തോടെയാണ് കാണുന്നത്.
ജനവാസകേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയാണ് ഡ്രോണ്‍ പറന്നതെന്നും സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 

Latest News