ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണത്തിനിരയായ മുസ്ലിം കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു

ഗുരുഗ്രാം (ഗുഡ്ഗാവ്)- ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹിന്ദുത്വ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ച മുസ്ലിം കുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. മാര്‍ച്ച് 21-നാണ് ഭോണ്ഡ്‌സിയിലെ ധുമസ്പൂര്‍ ഗ്രാമത്തില്‍ മുസ്ലിം കുടുംബത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ പരിക്കേറ്റ കുടുംബാംഗങ്ങള്‍ക്കെതിരെ ഐപിസി 307 (വധശ്രമം) പ്രകാരമാണ് കേസെടുത്തത്. ഇക്കാര്യം തങ്ങളെ വ്യാഴാഴ്ചയാണ് പോലീസ് അറിയിച്ചതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു. ആക്രമികള്‍ക്കെതിരെ കുടുംബം നല്‍കിയ പരാതിയില്‍ പന്ത്രണ്ടോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിനെതിരെ എതിര്‍ കേസ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിന്റെ പുരത്തു വന്ന വിഡിയോ എല്ലാവരും കണ്ടതാണ്. ആരാണ് ആക്രമിക്കപ്പെടുന്നതെന്ന് വളരെ വ്യക്തമാണ്. എന്റെ കയ്യുകള്‍ ഒടിഞ്ഞിരിക്കുകയാണ്. പരിക്കേറ്റ കുടുംബാംഗങ്ങള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇങ്ങനെയിരിക്കെയാണ് ഞങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതു വിചിത്രമായ അനീതിയാണ്- ദില്‍ഷാദ് പറയുന്നു.

ആക്രമണത്തിനിരയായവര്‍ക്കെതിരെ കേസെടുക്കുക എന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ തന്നെ ഒരു ഭാഗമായിരിക്കുകയാമെന്നും ഇത് ഇരകളെ തളര്‍ത്താനാണെന്നും ദില്‍ഷാദ് പറഞ്ഞു. ജീവനോടെ തീയിട്ടു കൊന്ന അഫ്രാസുല്‍, ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്‍ എന്നിവരുടെ കേസുകളിലും ഇതു സംഭവിച്ചു. ഇപ്പോല്‍ ഞങ്ങള്‍ക്കുമെതിരെ നീക്കമുണ്ടായിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

Read More
ഞങ്ങള്‍ ഈ നാടുവിടുകയാണ്', ഗുരുഗ്രാമില്‍ മര്‍ദനത്തിനിരയായ മുസ്ലിം കുടുംബം പറയുന്നു

Latest News