മലപ്പുറം- വയാനട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ലീഗിന് പ്രതിഷേധം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ലീഗിന്റെ അടിയന്തര നേതൃയോഗം പാണക്കാട് ഹൈദരലി ശിഹാബ്് തങ്ങളുടെ വസതിയില്‍ ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളുടെ പേരില്‍ തുടരുന്ന അനിശ്ചിത്വം കാരണം തെരഞ്ഞെടുപ്പു പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പ്രഖ്യാപനം വൈകുന്നതില്‍ പ്രവര്‍ത്തകരും നേതാക്കളും നിരാശയിലാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. വയാനാട് സംബന്ധിച്ച് യുഡിഎഫിലുള്ള ആയക്കുഴപ്പം ഉടന്‍ പരിഹക്കണമെന്നാണ് ലീഗിന്റെ ആവശ്യം. മണ്ഡലത്തില്‍ പലയിടത്തും തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനുകള്‍ മാറ്റി വയ്‌ക്കേണ്ടി വന്നതില്‍ പ്രവര്‍ത്തകരും കടുത്ത നിരാശയിലാണ്.